Sunday, May 5, 2024
keralaNews

ഗുരുവായൂരില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച:മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു.

കൊച്ചി: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ച മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. സ്വര്‍ണ്ണ വ്യാപാരിയായ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് രാത്രിയില്‍ 7 മണിക്കും 9 മണിക്കും ഇടയില്‍ കവര്‍ച്ച നടന്നത്. വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാലിതില്‍ മുഖം വ്യക്തമല്ല. വീടിന്റെ പുറക് വശത്തെ വാതില്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗര്‍പ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും.