Sunday, April 28, 2024
keralaNewsObituary

മാവേലിക്കരയില്‍ സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചു രണ്ട് പേര്‍ മരിച്ചു.

മാവേലിക്കര :തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡില്‍ സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചു രണ്ട് പേര്‍ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് കാട്ടില്‍ കിഴക്കതില്‍ അമ്പിക്കുട്ടന്‍ (40), ബന്ധു ഈരേഴ വടക്ക് ശ്രീശൈലം രാജേഷ് (കൊച്ചുമോന്‍ -50) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആല്‍ത്തറക്ക് വടക്കായിരുന്നു അപകടം. ഇരുവരും സ്‌കൂട്ടറില്‍ മാന്നാര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. റോഡിലെ വളവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു തകര്‍ന്നു. തലയ്ക്കു പരുക്കേറ്റ ഇരുവരും അപകട സ്ഥലത്തു തന്നെ മരിച്ചു. മരിച്ചവര്‍ കിണര്‍ നിര്‍മാണ തൊഴിലാളികളാണ്.