Sunday, May 19, 2024
indiaNewsObituary

ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

കോഴിക്കോട്: ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ കോടഞ്ചേരി നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു.                                                                         

നൂറാംതോട് ഈട്ടിക്കാട്ടില്‍ സിസ്റ്റര്‍ ഗ്രേയ്‌സ് ജോസ് എഫ്‌സിസി (46)യാണ് ഗുജറാത്തില്‍ വാഹനാപകടത്തില്‍ മരിച്ചത്.

ഗുജറാത്തിലെ രാജ്‌കോട്ട് മിഷനില്‍ ജോലിചെയ്തു വരികയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം പ്രാര്‍ഥനയ്ക്കായി സ്‌കൂട്ടറില്‍ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പിതാവ്: പരേതനായ ജോസഫ്. മാതാവ്: മേരി.

സഹോദരങ്ങള്‍: ജോണ്‍സണ്‍, ജോര്‍ജ്, ഫാ. ആന്റണി ( എം.എസ്.എഫ്.എസ്, നാഗാലാന്‍ഡ് ), എല്‍സി. സംസ്‌കാരം ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടത്തി.