Tuesday, May 7, 2024
keralaNewspolitics

സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ 21 മുതല്‍ എല്‍ഡിഎഫ് യോഗങ്ങളും റാലികളും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്. ജില്ലകളില്‍ വിശദീകരണ യോഗങ്ങളും റാലികളും നടത്തും.                                       

ഈ മാസം 21 മുതല്‍ യോഗങ്ങള്‍ നടക്കും. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.

വഴിയില്‍ നിന്ന് ഇപി പ്രതിരോധം തീര്‍ത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

തന്റെ നേര്‍ക്ക് വന്നവരെ തടഞ്ഞത് ജയരാജന്‍ ആണെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.