Monday, May 6, 2024
keralaLocal NewsNews

ക്ഷേത്രദർശനം  സംസ്ക്കാരം : ഹരിദ്വാറിൽ നിന്നുള്ള നാഗസന്യാസികൾ എരുമേലിയിൽ

എരുമേലി: ശബരിമല തീർത്ഥാടനമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹരിദ്വാറിൽ നിന്നുള്ള  നാഗസന്യാസികൾ തീർത്ഥാടന കേന്ദ്രമായ  എരുമേലിയിലെത്തി.ഉത്തർപ്രദേശിലെ സമ്പൽ ജില്ലയിൽ നിന്നുള്ള മൂന്നംഗ സംഘമാണ്  രണ്ടാഴ്ചത്തെ യാത്രക്ക് ശേഷം  ഇന്നലെ വൈകിട്ട്  എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തിയത്. മഹദ് അശോക് ഗിരി മഹാരാജ് എന്ന സന്യാസിയോടൊപ്പമാണ് ഇവർ എത്തിയത്. യാത്രയിലുടെ നീളം വിവിധ  ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഐതീഹ്യങ്ങൾ മനസിലാക്കുന്നതായും ഇവർ പറഞ്ഞു. ഭാരതത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് എരുമേലിയിലെത്തിയതെന്നും ശബരിമല നട അടച്ചതിനാൽ കന്യാകുമാരി – രാമേശ്വരം ക്ഷേത്ര നഗരിയിലേക്ക് ഇനി യാത്ര തിരിക്കുമെന്നും ഇവർ പറഞ്ഞു.കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം വളരെ നല്ലതാണെന്നും ആചാരങ്ങൾ ശ്രേഷ്ഠമാണെന്നും ഇവർ പറഞ്ഞു.ഭക്ഷണം ലഭിക്കുമെങ്കിലും – സ്വന്തമായി ആഹാരം പാകം ചെയ്തു കഴിക്കുകയാണെന്നും ഇവർ പറഞ്ഞു. ക്ഷേത്ര ദർശനത്തിനും മറ്റുമായി വരുന്ന തങ്ങളെപ്പോലുള്ളവർക്ക് ക്ഷേത്രങ്ങളിൽ തന്നെ സുരക്ഷിതമായി വിശ്രമിക്കാൻ കുറച്ച് കൂടി സൗകര്യങ്ങൾ ഒരുക്കിയാൽ  നല്ലതായിരുന്നുവെന്നും  ഇവർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ദേഹമാസകലം ഭസ്മം തേച്ചും – അർദ്ധ വസ്ത്രം ധരിച്ചും പരമ്പരാഗത വേഷത്തിൽ  ആദ്യമായി  എരുമേലിയിലെത്തിയ നാഗസന്യാസിമാരുടെ സന്ദർശനം വലിയ വാർത്തയായിരുന്നു.ലോകം മുഴുവനും തങ്ങളുടെ കുടുംബമാണെന്നും സർവ്വതും ത്യജിച്ച തങ്ങൾക്ക് ക്ഷേത്ര ദർശനം  സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും ഇവർ പറഞ്ഞു.