Friday, May 3, 2024
keralaNewspolitics

നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിനും മന്ത്രി ദേവര്‍കോവിലിനും ബന്ധമുണ്ട് കെ.സുരേന്ദ്രന്‍

രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും ഐ.എന്‍.എല്ലിനെ സംസ്ഥാന മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്.ഐയുടെ ഫണ്ടിങ് കൊണ്ടാണ് റിഹാബ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരു?ന്നതെന്നും സുരേ?ന്ദ്രന്‍ പറഞ്ഞു. ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.റിഹാബ് ഫൗണ്ടേഷനും ഐ.എന്‍.എല്ലിനും ?ഒരേ നേതൃത്വമാണെന്നും മുഖ്യമന്ത്രി ഇതില്‍ നേരിട്ടിടപെടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി ദേവര്‍ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രന്റെ നിലപാടിനെ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

നിരോധിച്ച പിഎഫ്ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ നിലപാടിനെ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ഐഎന്‍എലിനും റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നാണ് സുരേന്ദ്രന്റെ പരാമര്‍ശം. റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎന്‍എലിന്റെയും തലവനെന്നും എല്‍ഡിഎഫില്‍ നിന്ന് ഐഎന്‍എലിനെ പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.