Tuesday, May 14, 2024
keralaLocal NewsNews

യുവതി വീടിനുള്ളില്‍ പ്രസവിച്ച സംഭവം ;ആശുപത്രി നേഴ്‌സിനേയും-ആംബുലന്‍സ് ഡ്രൈവര്‍മാരേയും ആദരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ വീടിനുള്ളില്‍ പ്രസവിച്ച അമ്മയേയും കുഞ്ഞിനെയും പ്രസവ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്ത ആശുപത്രി നേഴ്‌സിനേയും -ആംബുലന്‍സ് ഡ്രൈവര്‍മാരേയും അസ്സിസി ആശുപത്രി അധികൃതര്‍ ആദരിച്ചു.
കൃത്യസമയത്ത് വീട്ടിലെത്തി മതിയായ പ്രസവ ശുശ്രൂഷ നല്‍കിയ മുക്കൂട്ടുതറ അസ്സിസി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് അലീനമരിയ സണ്ണി,ആംബുലന്‍സ് ഡ്രൈവര്‍മാരായ ജെയിന്‍ മാത്യു, ഗിരീഷ് എന്നിവരെയാണ് ആശുപത്രി അധികൃതര്‍ ആദരിച്ചത്.വാസയോഗ്യമല്ലാത്ത വീടിനുള്ളില്‍ പായയില്‍ പ്രസവിച്ച രേഷ്മയേയും പെണ്‍കുഞ്ഞിനേയുമാണ് മൊബൈയില്‍ വെളിച്ചത്തില്‍ അയല്‍വാസികളായ സുബി സണ്ണി, ഇവരുടെ മകളും ബി എ സി നേഴ്‌സുമായ അലീന,ആശവര്‍ക്കര്‍ ലില്ലികുട്ടി എബ്രഹാം,എന്നിവര്‍ ചേര്‍ന്ന് പ്രസവ ശുശ്രൂഷ നല്‍കി രക്ഷിച്ചത്.എരുമേലി പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അസ്സിസി ആശുപത്രിയിലെ ആംബുലന്‍സുമയി വരുകയും പിന്നീട് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയില്‍ ഇരുവരേയും പ്രവേശിപ്പിക്കുകയായിരുന്നു. മുക്കൂട്ടുതറ അസിസ്സി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ.മൈക്കിള്‍ വലയിഞ്ചിയില്‍, അസി.ഡയറക്ടര്‍ ഫാ. ആഗ്‌നല്‍, സി.എം.ഓ ഡോ.സുമന്‍എന്നിവര്‍ പങ്കെടുത്തു .