Friday, April 26, 2024
keralaNews

ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് നേര്‍ച്ചയിട്ട ശേഷം യുവതി അതേ കാണിക്കവഞ്ചി തന്നെ കവര്‍ന്നു.

ആലപ്പുഴ: യുവാവിനൊപ്പം ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് നേര്‍ച്ചയിട്ട ശേഷം യുവതി അതേ കാണിക്കവഞ്ചി തന്നെ കവര്‍ന്നു. ആലപ്പുഴ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തില്‍നിന്നാണ് യുവതി കാണിക്കവഞ്ചികള്‍ കവര്‍ന്നത്. ഇരുവരുടെയും ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.തൊഴുത് നേര്‍ച്ചയിട്ട യുവതി ക്ഷേത്ര പരിസരം നിരീക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയെടുത്ത് സഞ്ചിയിലിട്ടത്.പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റൊരു കാണിക്കവഞ്ചിയും മോഷ്ടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തെത്തിയ യുവതി, യുവാവിനൊപ്പം ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു.നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ലാത്ത ബൈക്കിലാണ് യുവതിയും യുവാവും ക്ഷേത്രത്തിന് സമീപമെത്തിയത്. തുടര്‍ന്ന് വലിയ ബാഗുമായി യുവതി മാത്രം ക്ഷേത്രത്തിന്റെ അകത്തേക്ക് പോയി. ഈസമയം മുഴുവന്‍ യുവാവ് ബൈക്കില്‍ ഇരിക്കുകയായിരുന്നു. സംഭവത്തില്‍ അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.