Friday, April 19, 2024
EntertainmentindiaNewsUncategorized

വിക്രത്തിന്റെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘തങ്കലാന്‍’

ചെന്നൈ: പാ രഞ്ജിത്ത് സംവിധാനവും വിക്രം നായകനുമാകുന്ന പുതിയ ചിത്രമായ ‘തങ്കലാന്‍’ റിലീസിന് തയ്യാറാകുന്നു. ഓഗസ്റ്റില്‍ റിലീസെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഇതുവരെ താന്‍ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ‘തങ്കലാന്‍’ ചിത്രത്തില്‍ നിര്‍വഹിക്കുന്നതെന്നും സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ പറഞ്ഞു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞു. ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് . പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നത്. മലയാളികളായ പാര്‍വതി, മാളവിക മോഹനന്‍, പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ചിത്രത്തില്‍ ഭാഗമാണ്. എ കിഷോര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്.