Wednesday, May 8, 2024
indiaNews

ക്ലാസ് മുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മദ്യപിച്ചെത്തി..

അമരാവതി: ആന്ധ്രാപ്രദേശില്‍ മദ്യപിച്ച് ലക്കുക്കെട്ട് വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസ് മുറിയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മദ്യപിച്ചെത്തിയത്. വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിന് ശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥി മദ്യപിച്ചെത്തിയത്. സഹപാഠികളോടൊപ്പം മദ്യപിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുട പിതാവ് അമിത മദ്യപാനിയാണെന്ന് അദ്ധ്യാപകരും പറയുന്നു. വിദ്യാര്‍ത്ഥിക്ക് ഇതിനോടകം ടിസി നല്‍കി പറഞ്ഞുവിട്ടതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ബസിലിരുന്ന് മദ്യപിച്ചത് വലിയ വാര്‍ത്തയായിരുന്നു. സഞ്ചരിക്കുന്ന ബസില്‍ നിന്നായിരുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിച്ചിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന കുട്ടികള്‍ക്കെതിരെ സംഭവത്തിന് പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.