Friday, May 3, 2024
NewsSportsworld

ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രി

ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 383 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 46.4 ഓവറില്‍ 233 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മഹ്‌മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്കായി തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തത്.
140 പന്തില്‍ 174 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക് തന്നെയാണ് കളിയിലെ താരവും.15 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. രണ്ടിന് 36 എന്ന നിലയില്‍ തകര്‍ന്നപ്പോഴായിരുന്നു എയ്ഡന്‍ മാര്‍ക്രമിനെ കൂട്ടുപിടിച്ച് ഡി കോക്കിന്റെ രക്ഷാപ്രവര്‍ത്തനം. മാര്‍ക്രം 60 റണ്‍സ് നേടി. തുടര്‍ന്നെത്തിയ ഹെന്റിച്ച് ക്ലാസന്‍ 49 പന്തുകളില്‍ നിന്ന് 90 റണ്‍സടിച്ച് സ്‌കോറിങ്ങിന് വേഗത കൂട്ടി. എട്ട് സിക്‌സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ക്ലാസന്റെ വെഇന്നിങ്‌സ്.
അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു വെടിക്കെട്ടിനൊടുവില്‍ ക്ലാസന്‍ ഔട്ടായത്. കളിയുടെ അവസാന ഓവറില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ മില്ലര്‍ പഞ്ഞിക്കിട്ടു. 15 പന്തില്‍ നിന്ന് 34 റണ്‍സായിരുന്നു മില്ലറിന്റെ സമ്പാദ്യം. നാല് സിക്‌സറുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. റീസ ഹെന്റിക്‌സ്(12) റസി വാന്‍ ദര്‍ ഡസന്‍(1) എന്നിവര്‍ വേഗത്തില്‍ മടങ്ങിയപ്പോള്‍ മാര്‍ക്കോ ജാന്‍സണ്‍ ഒരു റണ്‍സ് നേടി പുറത്താകാതെ നിന്നു.
എല്ലാ ബംഗ്ലാദേശി ബൗളര്‍മാരെയും നന്നായി ശിക്ഷിച്ചു ദക്ഷിണാഫ്രിക്ക. ഷെരീഫുല്‍ ഇസ്ലാമും മുസ്തഫിസുര്‍ റഹ്‌മാനും 76 റണ്‍സ് വീതമാണ് വഴങ്ങിയത്. ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി.