Monday, April 29, 2024
keralaLocal NewsNews

അവലോകനയോഗത്തിലെ തീരുമാനം അട്ടിമറിച്ചു; എരുമേലിയിൽ അയ്യപ്പഭക്തക്കായുള്ള കോവിഡ് ടെസ്റ്റ്  സർക്കാർ നിർത്തി. 

എരുമേലി:ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ എരുമേലിയിൽ അയ്യപ്പഭക്തക്കായുള്ള കോവിഡ് ടെസ്റ്റ്  സർക്കാർ നിർത്തിയതായി പരാതി.തീർത്ഥാടനവേളയിൽ ആർ ടി പിസിആർ ടെസ്റ്റ് സൗജന്യമായി എല്ലാ ദിവസവും നടത്തുമെന്ന് എരുമേലിയിൽ ചേർന്നാ തീർത്ഥാടന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ തീർഥാടനം ആരംഭിച്ച് രണ്ടാഴ്ച കഴിയുന്നതോടെ കോവിഡ് ടെസ്റ്റ്  അധികൃതർ നിർത്തുകയായിരുന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു. കോവിഡ് ടെസ്റ്റ് നിർത്തിയതോടെ അയ്യപ്പഭക്തർക്ക്  അമിത തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.
കോവിഡ് ടെസ്റ്റിനായുള്ള ഫണ്ട് ഇല്ലാത്തതാണ് ടെസ്റ്റ് നിർത്തിയതെന്നും പറയുന്നു.
എരുമേലിയിൽ താൽക്കാലികമായി ആരംഭിച്ച താവളം ഡിസ്പെൻസറിയിരുന്നു കോവിഡ് ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
അയ്യപ്പഭക്തർക്ക് ശബരിമല ക്ഷേത്ര ദർശനത്തിനായി നൽകിയിരുന്ന പ്രധാനപ്പെട്ട സേവനങ്ങളിലൊന്നായ കോവിഡ് നിർത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.അധികൃതരുടെ  നടപടിക്കെതിരെ കളക്ടർ അടക്കമുള്ള ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും മനോജ് പറഞ്ഞു.