Friday, May 3, 2024
educationkeralaNews

കോവിഡ് വ്യാപനം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് രോഗം പിടിപെട്ടതോടെയാണ് കോളജ് അടയ്ക്കാന്‍ തീരുമാനിച്ചത്. അതിനിടെ, സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രി അല്‍പ്പ സമയത്തിനുള്ളില്‍ കൂടിക്കാഴ്ച നടത്തും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററായി മാറുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കുട്ടികളുടെ ആരോഗ്യം പ്രധാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനതലത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകയോഗം ചേരും. പത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു.