Thursday, May 2, 2024
HealthindiaNews

മ​ധ്യ​പ്ര​ദേ​ശി​ൽ 27 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

മ​ധ്യ​പ്ര​ദേ​ശി​ൽ 27 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 16 പേ​ർ ഗ്വാ​ളി​യോ​റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്ഥി​രീ​ക​രി​ച്ച​താ​യി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നീ​ഷ് ശ​ർ​മ പ​റ​ഞ്ഞു.

ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്റ്റസ് എന്നീ വിഭാഗത്തിലുള്ള രോഗാണുവാഹകരായ കൊതുകുകൾ ഒരാളെ കടിക്കുമ്പോഴാണ് ഡെങ്കിപ്പനി പരത്തുന്ന വൈറസുകൾ അയാളുടെ ഉള്ളിലെത്തുന്നത്.

രോഗിയുടെ രക്തം കുടിക്കുമ്പോള്‍ വൈറസ് കൊതുകിന്റെ ഉമിനീർ ഗ്രന്ഥികളിൽ എത്തുന്നു. മറ്റൊരാളെ ആ കൊതുക് കുത്തുമ്പോള്‍ വൈറസ് അയാളിലേക്ക് പകരുന്നു. ഫ്‌ളേവി വിഭാഗത്തിലുള്ള ആർബോ വൈറസകൾ ബാധിക്കുമ്പോഴാണ് ഡെങ്കിപ്പനി പിടിപെടുന്നത്.