Friday, May 17, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്ത് സൗജന്യമായി നൽകിയ കട്ടിൽ വിറ്റു ; കട്ടിൽ വാങ്ങിയ ആൾ പഞ്ചായത്തിൽ തിരികെ നൽകി. 

എരുമേലി: പഞ്ചായത്ത് സൗജന്യമായി നൽകിയ കട്ടിൽ വിറ്റു. കട്ടിൽ വാങ്ങിയ ആൾ പഞ്ചായത്തിൽ തിരികെ നൽകി.കിടപ്പുരോഗികൾക്ക് അടക്കമുള്ളവർക്കാണ് ഗ്രാമപഞ്ചായത്ത് നൂറിലധികം കട്ടിലുകൾ കഴിഞ്ഞ ദിവസം നൽകിയത്. ഇതിൽ ഒരു വാർഡിൽ കട്ടിൽ  വാങ്ങിയ ആളാണ് കട്ടിൽ മറിച്ച് വിറ്റതെന്നും  പഞ്ചായത്ത് അംഗം ബിനോയ് ഇലവുങ്കൽ പറഞ്ഞു.സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ടതോടെ കട്ടിൽ  വാങ്ങിയ ആൾ ഇന്നലെ പഞ്ചായത്താഫീസിൽ  തിരികെ കൊടുക്കുകയായിരുന്നു.അർഹതപ്പെട്ടവർക്ക് നൽകിയ കട്ടിൽ  വിൽക്കുകയും – അത്  വാങ്ങുകയും ചെയ്ത സംഭവം ഇനി  ഉണ്ടാകാതിരിക്കാനാണ് സംഭവത്തിൽ ഇടപെട്ടതെന്നും പഞ്ചായത്ത് അംഗം  പറഞ്ഞു .