Wednesday, May 8, 2024
indiaNews

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് 5000 രൂപ പെന്‍ഷന്‍

 സൗജന്യ റേഷനും വിദ്യാഭ്യാസവും;                                                പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

കൊവിഡ് കാലത്ത് മധ്യപ്രദേശ് വാസികള്‍ ആശ്വാസവും കരുതലപം നല്‍കുന്ന പ്രഖ്യാപനുമായി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കമെന്ന് മുഖ്യമന്ത്രി. കൂടാതെ, കുട്ടികള്‍ക്ക് സൗജന്യ റേഷനും സൗജന്യ വിദ്യാഭ്യാസവും നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

കൊവിഡ് മൂലം മരണം വിതച്ച കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഈടില്‍ വായ്പകള്‍ ലഭ്യമാക്കും. ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് ജനങ്ങള്‍ പ്രതികരിച്ചു.