Monday, April 29, 2024
keralaNews

കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം ഓഫിസില്‍ ഹാജരാകാം

കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം ഓഫിസില്‍ ഹാജരാകാം.ജോലിക്കെത്തുമ്പോള്‍ നെഗറ്റീവായിരിക്കണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍. നേരത്തെ 10 ദിവസമായിരുന്നു പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള കാലയളവ്.മൂന്നു മാസത്തിനിടെ കോവിഡ് വന്നവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റീന്‍ വേണ്ട. ഇളവ് സര്‍ക്കാര്‍ ,അര്‍ധസര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ്.