Thursday, May 16, 2024
keralaNews

പി സി ജോര്‍ജ് പൂജപ്പുര ജയിലില്‍

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു.സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. കൊവിഡ് പരിശോധന അടക്കമുള്ളവയാണ് നടത്തിയത്. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകള്‍ നടത്തിയത്.

പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന് അഭിഭാഷകന്‍ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകന്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു