Saturday, May 4, 2024
keralaNews

കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി തിരിച്ചറിക്കി.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്. കാര്‍ഗോ വിഭാഗത്തില്‍നിന്ന് അപകട സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്താവളത്തിലും ജാഗ്രതാ സ്ഥിതി പ്രഖ്യാപിച്ചിരുന്നു.