Friday, May 17, 2024
keralaNews

ജയിലര്‍ക്ക് ആകാശ് തില്ലങ്കേരിയുടെ മര്‍ദ്ദനം

തൃശൂര്‍: ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലര്‍ക്ക് ആകാശ് തില്ലങ്കേരിയുടെ മര്‍ദ്ദനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂര്‍ പൊലീസ് അറിയിച്ചു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കരി.