Wednesday, May 15, 2024
keralaNews

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി.ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.നികുതിയടക്കാതെ കൊണ്ടു വന്ന സ്വര്‍ണം കോഴിക്കോട് വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ വിഭാഗമാണ് പിടികൂടിയത്.

 

 

രാജസ്ഥാന്‍ സ്വദേശികളായ സഹോദരങ്ങളെ ആണ് കസ്റ്റഡിയിലെടുതത്.എണ്‍പതു ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയിട്ടുള്ളത്. ആര്‍റ്റിഎഫിന്റെ ക്രൈംഡിറ്റാച്ച്മെന്റ് സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ട്രെയിനില്‍ കൊണ്ടുപോകുന്ന സ്വര്‍ണം കണ്ടെത്തിയത്.