Friday, May 3, 2024
keralaNewsObituary

കോഴിക്കോട് യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീകൊളുത്തിക്കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാര്‍ പുലര്‍ച്ചെയാണ് മരിച്ചത്.                                              മരിച്ച തിക്കോടി സ്വദേശി കൃഷ്ണപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിക്കോടി പഞ്ചായത്ത് ഓഫിസിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇന്നലെ രാവിലെയാണ് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വച്ച് നന്ദകുമാര്‍ ആക്രമിച്ചത്. തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. കൃഷ്ണപ്രിയയും നന്ദകുമാറും തമ്മില്‍ ഏറെ നാളായി അറിയാമായിരുന്നെന്നും കൃഷ്ണപ്രിയ അകലുന്നതായുള്ള സംശയമാണ് നന്ദകുമാറിനെ കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. നന്ദകുമാര്‍ നാട്ടില്‍ കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസില്‍ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെട്ടത്.നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസവുമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.