Saturday, May 4, 2024
keralaNews

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം.

ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്‌നിശമന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു. അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.ആളപായമില്ലെന്നാണ് സൂചന.മറ്റ് ജില്ലകളില്‍ നിന്ന് അഗ്‌നിശമന യൂണിറ്റുകളെ വിളിച്ചുവരുത്തിയേക്കും. തീപ്പിടിത്തം ഉണ്ടായ ഉടന്‍ ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ എടുത്തുമാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അടുത്തുള്ള വാഹനഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആക്രിസാധനങ്ങള്‍ക്ക് തീപിടിച്ചത് മൂലമുണ്ടായ കനത്ത പുക തീയണയ്ക്കാനുള്ള ശ്രമത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.