Friday, May 3, 2024
indiaNews

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; 5 മരണം

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീപിടുത്തത്തില്‍ ജീവഹാനി ഉണ്ടായതായി സിഇഒ അദാര്‍ പൂനാവാല അറിയിച്ചു.വൈകുന്നേരത്തോടെ കമ്പനിയുടെ ടെര്‍മിനല്‍ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായം ഉണ്ടായില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടാണ് മരണ വിവരം പുറത്തുവന്നത്. വാക്സിന്‍ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം രാജ്യത്തെ മുഴുവന്‍ ആശങ്കയിലാക്കിയിരുന്നു.എന്നാല്‍, വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം സുരക്ഷിതമാണെന്നും ഇവിടേയ്ക്ക് തീ പടര്‍ന്നില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 10ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാന്‍ പരിശ്രമിക്കുന്നത്. ഏതാനും പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ലെന്നും എന്നാല്‍ ഇവിടെ നടന്ന വെല്‍ഡിംഗ് ജോലികള്‍ക്കിടെയാണ് തീ പടര്‍ന്നതെന്നും പൂനെ മേയര്‍ മുരളീധര്‍ മൊഹോള്‍ പറഞ്ഞു.