Friday, May 3, 2024
Local NewsNews

കോയിക്കക്കാവ് മുതല്‍ കാളകെട്ടി വരെ ശബരിമല വനത്തില്‍ സീഡ് ബോളുകള്‍ നിക്ഷേപിച്ചു

എരുമേലി: സിവില്‍ 20 ഇന്ത്യ 2023-ന്റെ അധ്യക്ഷയായി ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ കമ്മ്യൂണിറ്റികളെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് ( ) 2023 ഏപ്രില്‍ 15-ന് ഒരു ‘ഗ്ലോബല്‍ സീഡ്ബോള്‍ കാമ്പെയ്ന്‍’ ആരംഭിച്ചു.              ഈ കാമ്പെയ്നിന്റെ ഭാഗമായി, മാതാ അമൃതാനന്ദമയി മഠം യുവജന വിഭാഗമായ അമൃത യുവധര്‍മ്മധാരയുടെ നേതൃത്വത്തില്‍ ശബരിമല വനത്തില്‍ സീഡ് ബോളുകള്‍ നിക്ഷേപിച്ചു. ചങ്ങനാശേരി, തിരുവല്ല, പന്തളം യൂണിറ്റുകളിലെ അയുദ്ധ് പ്രവര്‍ത്തകരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിപാടി നടത്തിയത്. ജൈവ വളങ്ങളും മണ്ണും കുഴച്ച് ഉരുളയാക്കി അതില്‍ ഫലവൃക്ഷ വിത്തുകള്‍ ഉള്‍ച്ചേര്‍ത്ത് ഉണക്കി സൂക്ഷിച്ചതാണ് സീഡ് ബോളുകള്‍.ആശ്രമ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ അരലക്ഷത്തോളം സീഡ് ബോളുകളാണ് ശബരിമല വനത്തിന്റെ ഭാഗമായ കോയിക്കക്കാവ് മുതല്‍ കാളകെട്ടി വരെയുള്ള പരമ്പരാഗത കാനനപാതയുടെ ഇരുവശവും നിക്ഷേപിച്ചത്. ഫലവൃക്ഷ വിത്തുകള്‍ നിക്ഷേപിച്ചതിലൂടെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വനത്തിലെ വൃക്ഷ സമ്പത്ത് വര്‍ദ്ധിക്കുന്നതോടൊപ്പം വന്യജീവികള്‍ക്കുള്ള ആഹാരത്തിന്റെ ലഭ്യതയും കൂടുമെന്നും ഫോറസ്റ്റ് ഓഫീസര്‍ ശ്രീ ബൂണ്‍ തോമസ് അഭിപ്രായപ്പെട്ടു. .ഇത് ആഹാരത്തിനു വേണ്ടി വന്യജീവികള്‍ നാട്ടിലിറങ്ങുന്ന പ്രവണത കുറയാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ കോയിക്കക്കാവില്‍ നടന്ന ചടങ്ങില്‍ സ്വാമിനി നിഷ്ഠാമൃത പ്രാണാ , സ്വാമിനി ഭവ്യാമൃത പ്രാണാ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ സണ്ണി, വാര്‍ഡ് മെമ്പര്‍ പ്രകാശ് പള്ളിക്കൂടം, ഫോറസ്റ്റ് ഓഫീസര്‍ ശ്രീ ബൂണ്‍ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.