Tuesday, April 30, 2024
Local NewsNews

എരുമേലിയില്‍ മോഷണ പരമ്പര: പോലീസ് പെട്രോളിംഗ്ശക്തമാക്കണമെന്ന്

എരുമേലി: കഴിഞ്ഞ കുറേ ദിവസങ്ങളായി എരുമേലി ടൗണില്‍ അടക്കം തുടരുന്ന മോഷണ പരമ്പരകളില്‍ ജനങ്ങള്‍ ആശങ്കയില്‍ .കഴിഞ്ഞ ദിവസം എരുമേലി ടൗണിലെ അഞ്ചോളം കടകളിലാണ് മോഷണം നടന്നത്.                                              ഇതിന് തൊട്ടു പിന്നാലെയാണ് ഇന്നലെ രാത്രി എരുമേലി പാത്തിക്കക്കാവ് ഭാഗത്ത് താമസിക്കുന്ന അത്തിമൂട്ടില്‍ സജിയുടെ വീട്ടില്‍ നിന്നും 70 കിലോ ഉണങ്ങിയ ഒട്ടുപാല്‍ മോഷണം പോയത്. ഇതിന്റെ പകുതിയോളം തൂക്കം വരുന്ന ഉണങ്ങാത്ത ഒട്ടുപാല്‍ സമീപത്ത് ഉണ്ടായിട്ടും ഉണങ്ങിയ ഒട്ടുപാല്‍ മാത്രമാണ് കൊണ്ടുപോയത്.വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ ഷീറ്റും -ഒട്ടുപാലുംസൂക്ഷിക്കുന്ന സ്ഥലത്തായിരുന്നു മോഷണം നടന്നത്. എരുമേലി പോലീസില്‍ പരാതി നല്‍കിയതായും സജി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എരുമേലി ടൗണില്‍ അടക്കം നിരന്തരം മോഷണം നടക്കുന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ് . പച്ചക്കറി കടയും -സ്റ്റേഷനറി വില്‍ക്കുന്ന കടയും അടക്കം വരുന്നകടകളിലാണ് മോഷണം .രാത്രികാലങ്ങളിലെ പോലീസ് പെട്രോളിംഗ് നിര്‍ത്തിയതാണ്  മോഷണത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.