Wednesday, May 15, 2024
keralaNews

അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി.

പാലക്കാട് അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടി.