Sunday, May 5, 2024
keralaNews

കോണ്‍ഗ്രസ് സമരം മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് ഡിസിപി

കോണ്‍ഗ്രസ് സമരം മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് ഡിസിപി ഐശ്വര്യ ദോങ്രെ.സമരം ഇത്ര നീളുമെന്ന് കരുതിയില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ഡിസിപി വ്യക്തമാക്കി.കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പ്രവര്‍ത്തകര്‍. താരത്തിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയെന്ന് ആരോപിച്ച് വാഹനം തടഞ്ഞതിന് പിന്നാലെയായിരുന്നു അക്രമം. പൊലീസെത്തിയാണ് താരത്തെ സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറ്റിയത്.

സമരത്തിനിടെ റോഡില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസുകാരുമായി തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞുങ്ങളടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്നും കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ വിവരംകെട്ട കുറേപ്പേര്‍ ഇറങ്ങിയെന്നും താരം പൊട്ടിത്തെറിച്ചിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇങ്ങനെ സമരം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അരമണിക്കൂറിലേറെയാണ് വൈറ്റില- ഇടപ്പള്ളി പാതയില്‍ ഗതാഗതം സ്തംഭിച്ചത്.