Monday, May 6, 2024
indiakeralaNews

കോണ്‍ഗ്രസ് പതാക പൊട്ടിവീണു.

കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണു. കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായതായാണ് റിപ്പോര്‍ട്ട്.പിന്നീട് കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയുമായിരുന്നു.

കോണ്‍ഗ്രസിന്‍റെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഏറെ പ്രകോപിതയായിട്ടാണ് സോണിയ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്. സംഭവത്തില്‍ ക്രമീകരണ ചുമതലയുള്ള നേതാക്കൾക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.