Wednesday, May 15, 2024
keralaNews

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്നു സൂചന. കസ്റ്റഡിയിലുള്ളവരില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള യാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളാണ്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണ്. രണ്‍ജിത് വധത്തില്‍ ഇതുവരെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാളും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരും തെളിവു നശിപ്പിക്കല്‍, പ്രതികളെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ്. അതേസമയം എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ മുഖ്യ പ്രതികളടക്കമുള്ളവര്‍ പിടിയിലായിക്കഴിഞ്ഞു. ഇനി ഗൂഡാലോചനയില്‍ പങ്കാളികളായ ചിലര്‍ മാത്രമാണ് അറസ്റ്റിലാകാനുള്ളത്.