Monday, April 29, 2024
indiakeralaNews

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്.

കേന്ദ്ര സര്‍ക്കാരിനും, ബിജെപിക്കുമെതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്. ഓണ്‍ലൈന്‍ വഴി വൈകിട്ട് ചേരുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പാവാര്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. , ബിജെപി വിരുദ്ധസഖ്യം പാര്‍ലമെന്റിനു പുറത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം. ഗുജറാത്ത്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും.