Saturday, May 4, 2024
keralaNewsObituary

കോട്ടയത്ത് 15 കാരി ഫ്ലാറ്റില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു

കോട്ടയം : കോട്ടയത്ത് 15കാരി ഫ്ലാറ്റില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു.

എന്നാല്‍ പതിനഞ്ചുകാരി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ പത്താംക്ലാസുകാരി റയാന്‍ സൂസന്‍ മേരി ഫ്ലാറ്റിലെ പതിമൂന്നാം നിലയില്‍ നിന്ന് ചാടിയാണ് മരിച്ചത്.

അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തിലാണ് പോലീസ്.ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുട്ടിയുടെ അച്ഛന്‍ ഡെന്നി കുര്യന്‍ വിദേശത്താണ്. പെണ്‍കുട്ടിക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. നാലാം ക്ലാസുവരെ റയാനും അമേരിക്കയിലായിരുന്നു.