Sunday, May 5, 2024
keralaNews

കോട്ടയത്ത് മാസ്‌ക് വെച്ചില്ലെന്ന പേരില്‍ യുവാവിനെ കൈയ്യേറ്റം ചെയ്ത സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍.

കോട്ടയത്ത് മാസ്‌ക് വെച്ചില്ലെന്ന പേരില്‍ യുവാവിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കണ്ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ എം.സി രാജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് . മാസ്‌ക് വെച്ചില്ലെന്ന കുറ്റത്തിന് അജികുമാറിനെതിരെയും പൊലീസ് കേസെടുത്തു.ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പള്ളം സ്വദേശിയായ അജിത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. മുഖം കഴുകാനായി മാസ്‌ക്ക് മാറ്റിയത് കണ്ട പൊലീസ് പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ പൊലീസ് കൈയ്യേറ്റം ചെയ്തുവെന്നാണ് അജിത്ത് പറയുന്നത് . പൊലീസ് ജീപ്പിന്റെ ഡോറിനിടയില്‍ വെച്ച് കാല്‍ ഞെരുക്കിയതിനെ തുടര്‍ന്ന് പൊട്ടലുണ്ടായെന്നും പരാതിയുണ്ട്.