Thursday, May 2, 2024
keralaNews

കൊട്ടാരക്കര ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തി.

കെ.എല്‍ 157508 വേണാട് ബസാണ് മോഷണം പോയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. കൊട്ടാരക്കര മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വേണാടാണ് മോഷണംപോയത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തുകൊണ്ട് പോയെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. ബസിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.