Tuesday, May 14, 2024
keralaNews

ഇടുക്കിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു.

ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു. വീട് ഭാഗികമായി തകര്‍ന്നു. കോമ്പയാര്‍
പുതകില്‍ സുരേഷിന്റെ വീടിനു മുകളിലേക്കാണു മരം പതിച്ചത്. വീടിന്റെ ഒരു വശത്തേക്കു മരം വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്.സുരേഷുള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുംബം വീട്ടിനുള്ളില്‍ കുടുങ്ങിയിരുന്നു.അപകടത്തില്‍ വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചത് അപകട സാദ്ധ്യത കൂട്ടിയിരുന്നു. റവന്യൂ വനംവകുപ്പ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷപെടുത്തുകയുമായിരുന്നു. അപകടത്തില്‍ വീട് ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.