Monday, April 29, 2024
keralaNews

  കോട്ടയത്ത് മകൻ്റെ വെട്ടേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പിതാവ് മരിച്ചു

ഏറ്റുമാനൂർ :കുടുംബ വഴക്കിനെ തുടർന്ന് മകൻ്റെ വെട്ടേറ്റ് ആശുപത്രിയിൽ    ചികിൽസയിലായിരുന്ന പിതാവ്  മരിച്ചു.മാടപ്പാട് പയറ്റുതുരുത്തിൽ ശശി ( 73)
യാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ സുരേഷിനെ ( 54 ) ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തു.കുടുംബവഴക്കിനെതുടർന്നുണ്ടായ സംഘട്ടനത്തിലാണ് ശശിയുടെ തലയ്ക്ക് വെട്ടേറ്റത്.ശനിയാഴ്ച വൈകിട്ട് 5.30 നായിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിലായിരുന്ന ശശി ഇന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളേജിൽ വച്ചു മരിച്ചു.ശശിയും സുരേഷും കുടുംബവും ഒരു വീട്ടിലാണ് താമസം .
ഇരു വരും തമ്മിലുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ ശശി,വാക്കത്തികൊണ്ട് സുരേഷിനെ വെട്ടുകയും,തുടർന്ന് സുരേഷ്  വാക്കത്തിപിടിച്ചുവാങ്ങി ശശിയെവെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ ശാന്ത മാടപ്പാട് കിഴക്കേടത്ത് കുടുംബാംഗം.മക്കൾ: സുരേഷ്,സുനി,സന്ധ്യ ,സിന്ധു
കൊലപാതക ശ്രമമുൾപ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിര എടുത്തിട്ടുള്ളതെന്ന് ഏറ്റുമാനൂർ എസ്.എച്ച്.ഒ .സി.ആർ.രാജേഷ്കുമാർ പറഞ്ഞു.സംസ്ക്കാരം നാളെ  ബുധനാഴ്ച്ച ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ .