Friday, March 29, 2024
keralaNews

ചോലത്തടം കള്ള് ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍  രണ്ട് പേര്‍ പിടിയില്‍

പൂഞ്ഞാര്‍: പാതാമ്പുഴ ചോലത്തടം കള്ള് ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര വടയാറ്റില്‍ ഷൈന്‍.പി തോമസ്(42), പൂഞ്ഞാര്‍ തെക്കേക്കര വടയാറ്റില്‍ തോമസ് ഫ്രാന്‍സിസ്( 76)  എന്നിവരെയാണ്  ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. കഴിഞ്ഞ 10നാണ്  സംഭവം.പാതാമ്പുഴ മന്നം ഭാഗത്ത് ആക്കത്തകടിയില്‍ വിഷ്ണുവിനെ  തടഞ്ഞു നിര്‍ത്തി കുത്തിയെന്നാണ് കേസ്. എസ്എച്ച്ഒ പ്രസാദ് അബ്രഹാം വര്‍ഗ്ഗീസ്, എസ്‌ഐ അനുരാജ് എം.എച്ച്, എസ്‌ഐമാരായ മുരളീധരന്‍.കെ, സുരേഷ് കുമാര്‍ ബി, എഎസ്‌ഐ ഇക്ക്ബാല്‍ പി.എ, സിപിഒ ജ്യോതികൃഷ്ണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.