Sunday, May 12, 2024
keralaNewsObituary

 അടിച്ചിറയില്‍ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു 

തിരുവനന്തപുരം: കോട്ടയം അടിച്ചിറയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും – കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം.

ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയില്‍ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പാളത്തില്‍ നിന്ന് നീക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.