Tuesday, May 14, 2024
keralaNews

മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം കീഴ്മാട് ഗവ. യു.പി സ്‌കൂളിന്

സ്‌കൂള്‍ പത്രം അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം കീഴ്മാട് ഗവ. യു.പി സ്‌കൂളിന്. വിദ്യാഭ്യാസ നവോത്ഥാന വിചക്ഷണരുടെ കൂട്ടായ്മയാണ് സ്‌കൂള്‍ പത്രം അക്കാദമി. പൊതു വിദ്യാലയ ശാക്തീകരണമാണ് അക്കാദമിയുടെ പ്രധാനലക്ഷ്യം.

അക്കാദമികവും കലാപരവും സാമൂഹ്യമായ പ്രവര്‍ത്തനമികവും കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിയ സ്മൃതി ചൗധരി വ്യക്തമാക്കി. ഉഷാകുമാരി കരുവേലിലാണ് സ്‌കൂള്‍ പ്രധാനാധ്യാപിക. ഈ സ്‌കൂളിന് കഴിഞ്ഞവര്‍ഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ അവാര്‍ഡും 2019 ല്‍ എസ്.സി.ഇ.ആര്‍.ടി മികവിന്റെ വിദ്യാലയ പുരസ്‌കാരവും ലഭിച്ചിരുന്നു.