Thursday, May 16, 2024
keralaNews

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നദീറയാണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം.മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് വീണ് നദീറയ്ക്ക് പരിക്കേറ്റത്. അപകടത്തില്‍ തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ നദീറ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആര്‍സിസി ജീവനക്കാരുടെ ഗുരുതര വീഴ്ചയാണ് നദീറയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏഴാം നിലയിലായിരുന്നു അമ്മ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ടാം നിലയില്‍ നിന്ന് ലിഫ്റ്റിലേക്ക് കയറിയ നദീറ ഉടന്‍ തന്നെ താഴേക്ക് പതിയ്ക്കുകയായിരുന്നു. അപായ സൂചന നല്‍കാതെ അറ്റകുറ്റപണിക്കായി തുറന്നിട്ട ലിഫ്റ്റാണ് തകര്‍ന്നു വീണത്.