Friday, May 17, 2024
keralaNews

കൊച്ചിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി ഒരുമരണം: ആറുപേര്‍ക്ക് പരിക്ക്

കൊച്ചി വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലെ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.
പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലാണ് പൊട്ടിത്തെറി നടന്നത്.
പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ ആറുപേര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഒന്നര കിലോമീറ്ററോളം ദൂരം പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി.അഗ്‌നിരക്ഷാസേന അടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചു.