Sunday, April 28, 2024
keralaNews

കോട്ടയത്ത് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കോട്ടയം :എംജി സര്‍വകലാശാലയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്റെ അടിയേറ്റ് എബിവിപി പ്രവര്‍ത്തകന്റെ തലയ്ക്ക് പരുക്ക്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പൊലീസ് വാനിന്റെ അടിയില്‍ കയറിക്കിടന്ന് പ്രതിഷേധിച്ചു. എംബിഎ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ കേസില്‍ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ച്.