Thursday, March 28, 2024
keralaNewspolitics

പാപത്തിന്റെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാം

തിരുവനന്തപുരം: ലോകായുക്ത സിറിയക് ജോസഫിനെ പരിഹസിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ വീണ്ടും രംഗത്ത്. ചെയ്ത പാപത്തിന്റെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാമെന്നാണ് ജലീലിന്റെ പരിഹാസം. മഹാത്മാ ഗാന്ധിയുടെ കരങ്ങളില്‍ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്സെയുടെ കയ്യിലാണ്. സമൂഹ നന്‍മ ലാക്കാക്കി അത് തിരിച്ചു വാങ്ങിയിരിക്കുകയാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി സ്വന്തം ഭാര്യാ സഹോദരീ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള ‘യുദ്ധ’ത്തില്‍ പൂര്‍ണ്ണമായും വ്യാപൃതനാകാം. ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയില്‍ എത്തിക്കാനുള്ള കരുനീക്കങ്ങളില്‍ സജീവവുമാകാം എന്നും ജലീല്‍ പറയുന്നു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ട പശ്ചാത്തലത്തിലാണ് ജലീലിന്റെ പോസ്റ്റ്.