Sunday, April 28, 2024
keralaNews

കോട്ടയത്ത് അമ്മയ്ക്കും മകള്‍ക്കും പിന്നാലെ പിതാവും മരിച്ചു

കോട്ടയം തലയോലപ്പറമ്പ് ബ്രഹ്‌മമംഗലത്ത് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗം കുടുംബത്തിലെ അമ്മയ്ക്കും മകള്‍ക്കും പിന്നാലെ പിതാവും മരിച്ചു. കാലായില്‍ സുകുമാരനാണ് മരിച്ചത്.സുകുമാരന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ(27) ഇന്ന് രാവിലെ മരിച്ചിരുന്നു.ഇളയ മകള്‍ സുവര്‍ണ ചികിത്സയിലാണ്.