Monday, April 29, 2024
keralaNews

കോട്ടയം വെള്ളാവൂര്‍ പഞ്ചായത്തിലുണ്ടാക്കിയത് നികത്താനാകാത്ത നാശനഷ്ടം

മണിമലയാര്‍ സംഹാര താണ്ഡവമാടിയ കോട്ടയം വെള്ളാവൂര്‍ പഞ്ചായത്തിലുണ്ടാക്കിയത് നികത്താനാകാത്ത നാശനഷ്ടം. പഞ്ചായത്തിലെ 350ലേറെ വീടുകളാണ് പ്രളയജലത്തില്‍ തകര്‍ന്നത്. ഇരുനൂറിലേറെ കടകള്‍ വെള്ളം കയറി നശിച്ച മണിമല ടൗണില്‍ ചുരുങ്ങിയത് പത്ത് കോടിയുടെ നഷ്ടം കണകാക്കുന്നു. വ്യാപാരികള്‍ക്കുള്‍പ്പെടെ ഉചിതമായ സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ എന്‍.ജയരാജ്.