Sunday, May 12, 2024
keralaNewspolitics

ടിഎന്‍ പ്രതാപന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്

തിരുവനന്തപുരം: തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. എന്നാല്‍ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്ന് പ്രതാപന്‍ പ്രതികരിച്ചു.

പാര്‍ട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താന്‍. പുതിയ ചുമതലയോടു നീതി പുലര്‍ത്തും. ഒന്നാമത്തെ ചുമതല കെ.മുരളീധരന്റെ വിജയമാണ്. രണ്ടാമത്തെ ചുമതല കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ച. സ്ഥാനാര്‍ഥിത്വം മാറിയപ്പോള്‍ തന്നെ ഇപ്പോള്‍ പുകഴ്ത്തി കൊല്ലുകയാണ്. എന്തൊരു സിംപതിയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെന്നും അദ്ദേഹം പരിഹസിച്ചു. പഞ്ചായത്ത്,

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ടിഎന്‍ പ്രതാപന് പാര്‍ട്ടി പുതിയ ചുമതല ഏല്‍പ്പിച്ചതെന്ന് കെ മുരളീധരനും പ്രതികരിച്ചു.