Tuesday, May 7, 2024
keralaNewspolitics

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടി നേതാവ്

പി ജെ ജോസഫ് എം എല്‍ എയെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. മോന്‍സ് ജോസഫ് എം എല്‍ എ ആണ് ഡെപ്യൂട്ടി ലീഡര്‍. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച് തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ആണ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.