Thursday, May 2, 2024
keralaNewsObituary

കോട്ടയം മുള്ളങ്കുഴിയില്‍ അജ്ഞാത മൃതദേഹം

കോട്ടയം: മുള്ളങ്കുഴിയില്‍ അജ്ഞാത മൃതദേഹം.മൃതദേഹത്തിന് ആഴ്ച്ചകളുടെ പഴക്കം.അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കോട്ടയം നഗരസഭയുടെ മുള്ളന്‍കുഴിയിലെ പഴയ ഫ്ളാറ്റ് സമുച്ചയത്തിനു സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഫ്ളാറ്റിന് സമീപത്ത് കൂടി രാത്രി നടന്ന് പോയവര്‍ അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.