Wednesday, May 15, 2024
keralaNews

വീണ വിജയനെതിരായ മാസപ്പടി കേസ്; കെഎസ്‌ഐഡിസിയില്‍ പരിശോധന

തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അന്വേഷണസംഘം കെഎസ്‌ഐഡിസിയില്‍. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്.

ഇവിടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ കമ്പനിയുടെ ആലുവ കോര്‍പറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. മകള്‍ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സിപിഎം പിന്തുണ.

കരാറില്‍ ആര്‍ഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകള്‍ക്കും പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്.എക്‌സാലോജിക്-സിഎംആര്‍ഇല്‍ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങള്‍ക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാര്‍ട്ടിക്കുള്ളത്. കേന്ദ്ര ഏജന്‍സിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്‌ഐഡിസിക്കോ നോട്ടീസ് ലഭിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യാനാണ് പാര്‍ട്ടി നീക്കം