Monday, May 6, 2024
keralaLocal NewsNews

കോട്ടയം പേരൂരിൽ എറ്റിഎം തകർത്ത് കവർച്ച.

കോട്ടയം : തിരുവഞ്ചൂർ – ഏറ്റുമാനൂർ പാതയിൽ പേരൂരിൽ എ റ്റി എം തകർത്ത് കവർച്ച.പുളിമൂട് ജംഗഷന് സമീപം എൻ എസ് എസ് കരയോഗത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
എസ് ബി ഐ ശാഖയുടെ എറ്റിഎമ്മാണ് തകർത്ത് മോഷണം നടന്നത്. ഇന്ന് രാവിലെ പത്രവിതരണത്തിനെത്തിയ ആളാണ് മോഷണ വിവരം അറിയുന്നത് .
ഏറ്റുമാനൂർ പോലീസും – ബാങ്ക് അധികൃതരും സ്ഥലത്തെത്തി പരിശോധന തുടങ്ങി .വിശദമായ പരിശോധനക്ക് ശേഷമേ എത്ര രൂപ നഷ്ടമായി എന്നതു സംബന്ധിച്ച് വ്യക്തമാക്കാൻ കഴിയുയെന്നും അധികൃതർ പറഞ്ഞു.